എല്ലാ വിളകൾക്കും ആവശ്യമായ നൈട്രജൻ (N), ഫോസ്ഫറസ് (P2O5) എന്നിവയുടെ കാര്യക്ഷമമായ ഉറവിടമാണ് ഇഫ്കോ
നാനോ ഡിഎപി. കൂടാതെ വളർച്ചാഘട്ടത്തിലുള്ള വിളകളിലെ നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ കുറവ് പരിഹരിക്കാൻ ഇത് സഹായിക്കുന്നു. നാനോ ഡിഎപി ഫോർമുലേഷനിൽ നൈട്രജനും (8.0% N w/v) ഫോസ്-ഫോറസും (16.0 % P2O5 w/v) അടങ്ങിയിരിക്കുന്നു. നാനോ ഡിഎപി (ദ്രാവകം)യുടെ കണികാവലുപ്പം 100 നാനോമീറ്ററിൽ (nm)
കുറവായതിനാൽ ഉപരിതല വിസ്തീർണ്ണവും അളവും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിലും മെച്ചമുണ്ട്. നാനോ ഡിഎപിയിലെ നൈട്രജന്റെയും ഫോസ്ഫറസിന്റെയും നാനോ ക്ലസ്റ്ററുകൾ ബയോ-പോളിമറുകളും മറ്റ് എക്‌സിപിയന്റുകളും ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കുന്നു. സസ്യത്തിന്റെ വ്യവസ്ഥയ്ക്കുള്ളിൽ നാനോ ഡിഎപിയുടെ മികച്ച വ്യാപനശേഷിയും സ്വാംശീകരണവും വിത്തിന് കൂടുതൽ കരുത്ത്, ചെടികളിൽ കൂടുതൽ ഹരിതകം, മെച്ചപ്പെട്ട പ്രകാശ സംശ്ലേഷണക്ഷമത, മികച്ച ഗുണനിലവാരം, വിളവർദ്ധനവ് എന്നിവയ്ക്ക് കാരണമാകുന്നു.
ഇതിനുപുറമെ, നാനോ ഡിഎപിയുടെ കൃത്യവും ടാർഗെറ്റുചെയ്‌തതുമായ പ്രയോഗത്തിലൂടെ പരിസ്ഥിതിക്ക് ദോഷം വരുത്താതെ വിളകളുടെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നു.
നാനോ ഡിഎപി (ദ്രാവകം) 250 മില്ലി - 500 മില്ലി ഒരു ഏക്കറിന് എന്ന കണക്കിൽ ഒരു സ്പ്രേയിൽ പ്രയോഗിക്കുക. സ്പ്രേയറിന്റെ തരം അനുസരിച്ച് ആവശ്യമായ ജലത്തിന്റെ അളവ് വ്യത്യാസപ്പെടുന്നു. ഓരോ സ്പ്രേയറിനും ആവശ്യമായ നാനോ ഡിഎപി ദ്രാവകത്തിന്റെ പൊതുവായ അളവ് താഴെ കൊടുത്തിരിക്കുന്നു:
നാപ്‌സാക്ക് സ്‌പ്രേയറുകൾ: ഓരോ 15-16 ലിറ്റർ ടാങ്കിനും 2-3 മൂടി (50-75 മില്ലി) എന്ന കണക്കിൽ നാനോ ഡിഎപി ലിക്വിഡ് സാധാരണ രീതിയിൽ ഒരേക്കർ സ്ഥലത്ത് പ്രയോഗിക്കാം.
ബൂം / പവർ സ്പ്രേയറുകൾ: 20-25 ലിറ്റർ ടാങ്കിന് 3 മുതൽ 4 മൂടി (75-100 മില്ലി) നാനോ ഡിഎപി; 4-6 ടാങ്കുകൾ ഉണ്ടെങ്കിൽ സാധാരണ നിലയിൽ ഒരേക്കർ സ്ഥലത്ത് വിളകളിൽ പ്രയോഗിക്കാം.
ഡ്രോണുകൾ: ഒരു ടാങ്കിന് 250 -500 മില്ലി നാനോ ഡിഎപി ദ്രാവകം; 10-20 ലിറ്റർ ഉണ്ടെങ്കിൽ ഒരേക്കർ സ്ഥലത്ത് വിളകളിൽ പ്രയോഗിക്കാം.
നാനോ ഡിഎപി വിഷരഹിതമാണ്, ഉപയോക്താവിന് സുരക്ഷിതമാണ്. സസ്യജന്തുജാലങ്ങൾക്കും അത് സുരക്ഷിതമാണ്. പക്ഷേ വിളകളിൽ തളിക്കുമ്പോൾ മുഖംമൂടിയും കയ്യുറകളും ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. ഉയർന്ന താപനില ഒഴിവാക്കി ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക. കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും എത്താത്തിടത്ത് സൂക്ഷിക്കുക.
ബ്രാൻഡ്: | ഇഫ്കോ |
ഉല്പന്നത്തിന്റെ അളവ് (ഒരു കുപ്പി): | 500 മില്ലി |
മൊത്തം നൈട്രജൻ (ഒരു കുപ്പിയിൽ): | 8% N w/v |
ആകെ ഫോസ്ഫറസ് (ഒരു കുപ്പിയിൽ): | 16% P2O5 w/v |
നിർമ്മാതാവ്: | ഇഫ്കോ |
ഉല്പാദിപ്പിക്കുന്ന രാജ്യം: | ഇന്ത്യ |
വില്പന: | ഇഫ്കോ ഇ ബസാർ ലിമിറ്റഡ് |