സസ്യങ്ങൾക്ക് നൈട്രജനും ഫോസ്ഫറസും പ്രദാനം ചെയ്യുന്ന, നാനോ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള വിപ്ലവകരമായ ഒരു അഗ്രി ഇൻപുട്ടാണ് ഇഫ്കോ നാനോ ഡിഎപി. കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും മികച്ച കാർഷിക സംസ്‌കാരത്തിനുമായി കർഷകർക്ക് ലഭ്യമായ ഒരു സുസ്ഥിരമാർഗ്ഗമാണിത്. അഭികാമ്യമായ കണികാവലിപ്പം (<100 nm), കൂടുതൽ ഉപരിതലവിസ്തീർണ്ണം, ഓരോ ഡിഎപി പ്രില്ലിലും കൂടുതൽ കണികകൾ എന്നീ കാരണങ്ങൾ കൊണ്ട് നാനോ ഡിഎപി ചെടികൾക്ക് ജൈവലഭ്യമാണ്.
നാനോ ഡിഎപി (ദ്രാവകം) ഉപയോഗിച്ച് വിത്ത് അല്ലെങ്കിൽ വേരുകൾ ട്രീറ്റ് ചെയ്യുക. ശേഷം നിർണ്ണായക വളർച്ചാഘട്ടങ്ങളിൽ രണ്ടോ മൂന്നോ തവണ ഇലകളിൽ തളിക്കുക. ഇത് വിളകളിൽ പരമ്പരാഗത ഡിഎപിയുടെ പ്രയോഗം 50-75% കുറയ്ക്കാൻ സഹായിക്കും
ശ്രദ്ധിക്കുക: നാനോ ഡിഎപിയുടെ (ദ്രാവകം) അളവും അളവും വിത്തിന്റെ വലുപ്പം, ഭാരം, വിളയുടെ തരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു
ഭാരതസര്ക്കാരിന്റെ എഫ്സിഒയ്ക്ക് (1985) കീഴിൽ മാർച്ച് 2, 2023 നു നോട്ടിഫൈ ചെയ്തിട്ടുള്ള ഒരു ആധുനിക നാനോ വളമാണ് നാനോ ഡിഎപി (ദ്രാവകം). നാനോ ഡിഎപി ഫോർമുലേഷനിൽ നൈട്രജനും (8.0% N w/v) ഫോസ്ഫറസും (16.0 % P2O5 w/v) അടങ്ങിയിരിക്കുന്നു.
ഇലകളിൽ പ്രയോഗിച്ച് 12 മണിക്കൂറിനുള്ളിൽ മഴ പെയ്താൽ, ഒരിക്കൽക്കൂടി തളിക്കാൻ ശുപാർശ ചെയ്യുന്നു
ഇല്ല. വിളകളുടെ വളർച്ചയുടെ നിർണായക ഘട്ടങ്ങളിൽ വിത്ത് സംസ്കരണത്തിനും ഇലകളിൽ തളിക്കുന്നതിനുമായി മാത്രമേ നാനോ ഡിഎപി (ദ്രാവകം) പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്നുള്ളൂ.
ഒരു കുപ്പിക്ക് (500 മില്ലി) 600 രൂപ. പരമ്പരാഗത ഡിഎപിയേക്കാൾ വില കുറവാണ്.
വിളകൾ
|
നാനോ ഡിഎപി വിത്ത്/തൈ സംസ്കരണം |
നാനോ ഡിഎപി സ്പ്രേ @ 2-4 മില്ലി /ലിറ്റർ |
ധാന്യങ്ങൾ (ഗോതമ്പ്, ബാർലി, ചോളം, തിന, നെല്ല് മുതലായവ. |
3-5 മില്ലി /ഒരു കിലോ വിത്ത് അല്ലെങ്കിൽ
ഒരു ലിറ്റർ വെള്ളത്തിന് 3- 5 മില്ലി എന്ന കണക്കിൽ തയ്യാറാക്കി തൈക്കളുടെ വേരുകൾ മുക്കിവയ്ക്കുക. |
പുതിയ മുളകൾ വരുന്ന ഘട്ടം (30-35 DAG അല്ലെങ്കിൽ 20-25 DAT) |
പയർവർഗ്ഗങ്ങൾ (വെള്ളക്കടല, തുവരപ്പരിപ്പ്, പരിപ്പ്, ചെറുപയർ, ഉഴുന്ന് മുതലായവ) |
ഒരു കിലോ വിത്തിന് 3-5 മില്ലി |
ശാഖകൾ വരുന്ന ഘട്ടത്തിൽ30-35 DAG |
എണ്ണക്കുരു (കടുക്, നിലക്കടല, സോയാബീൻ, സൂര്യകാന്തി മുതലായവ) |
ഒരു കിലോ വിത്തിന് 3-5 മില്ലി |
ശാഖകൾ വരുന്ന ഘട്ടത്തിൽ (30-35 DAG) |
പച്ചക്കറികൾ (ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, കടല, ബീൻസ്, കോൾ വിളകൾ മുതലായവ) |
നേരിട്ട് വിത്തുകളിൽ : ഒരു കിലോ വിത്തിന് 3-5 മില്ലി എന്ന കണക്കിൽ
പറിച്ചുനട്ട തൈകളുടെ വേരുകളിൽ ഒരു ലിറ്റർ വെള്ളത്തിന് 3-5 മില്ലി എന്ന കണക്കിൽ |
ശാഖകൾ വരുന്ന ഘട്ടത്തിൽ(30-35 DAG) പറിച്ചുനടുന്ന ഘട്ടത്തിൽ (20-25 DAT) |
പരുത്തി # |
ഒരു കിലോ വിത്തിന് 3-5 മില്ലി എന്ന കണക്കിൽ |
ശാഖകൾ വരുന്ന ഘട്ടത്തിൽ (30-35 DAG) |
കരിമ്പ് # |
ഒരു ലിറ്റർ വെള്ളത്തിന് 3-5 മില്ലി എന്ന കണക്കിൽ | പുതിയ മുളകൾ വരുന്ന ഘട്ടത്തിന്റെ തുടക്കത്തിൽ (നട്ട് 45-60 ദിവസങ്ങൾ കഴിഞ്ഞാൽ) |
DAG: വിത്തു മുളച്ചതിനു ശേഷമുള്ള ദിവസങ്ങൾ
DAT: പറിച്ചുനട്ടതിനു ശേഷമുള്ള ദിവസങ്ങൾ
500 മില്ലി
നാനോ ഡിഎപി (ദ്രാവകം) ഇഫ്കോയിൽ അംഗങ്ങളായിട്ടുള്ള സഹകരണ സംഘങ്ങൾ(പിഎസിഎസ്), പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎകെഎസ്കെകൾ), കർഷക സേവന കേന്ദ്രങ്ങൾ: ഇഫ്കോ ബസാർ കേന്ദ്രങ്ങൾ ചില്ലറവ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇപ്പോൾ കർഷകർക്ക് www.iffcobazar.in-ൽ നിന്ന് ഓൺലൈനായും ഓർഡർ ചെയ്യാവുന്നതാണ്.