Click here to watch video on how to use and apply Nano Urea Plus & Nano DAP.

 

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

  • എന്താണ് നാനോ ഡിഎപി (ദ്രാവകം)?

    ഭാരതസര്ക്കാരിന്റെ എഫ്സിഒയ്ക്ക് (1985) കീഴിൽ മാർച്ച് 2, 2023 നു നോട്ടിഫൈ ചെയ്തിട്ടുള്ള ഒരു ആധുനിക നാനോ വളമാണ് നാനോ ഡിഎപി (ദ്രാവകം). നാനോ ഡിഎപി ഫോർമുലേഷനിൽ നൈട്രജനും (8.0% N w/v) ഫോസ്ഫറസും (16.0 % P2O5 w/v) അടങ്ങിയിരിക്കുന്നു.

  • നാനോ ഡിഎപി(ദ്രാവകം)യുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
    • നാനോ ഡിഎപി (ദ്രാവകം) തദ്ദേശീയവും സബ്‌സിഡിയില്ലാത്തതുമായ വളമാണ്
    • എല്ലാ വിളകൾക്കും ലഭ്യമായ നൈട്രജൻ (N), ഫോസ്ഫറസ് (P2O5) എന്നിവയുടെ കാര്യക്ഷമമായ ഉറവിടമാണിത്. വളരുന്ന വിളസസ്യങ്ങളിൽ നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ കുറവ് ഇത് പരിഹരിക്കുന്നു
    • കൃഷിസ്ഥലത്തെ മികച്ച സാഹചര്യങ്ങളിൽ പോഷകങ്ങളുടെ ഉപയോഗക്ഷമത 90 ശതമാനത്തിൽ കൂടുതലാണ്
    • വിത്തുകൾ വേഗത്തിൽ മുളയ്ക്കുന്നതിനും അവയുടെ കരുത്തിനും ഒരു സീഡ് പ്രൈമർ എന്ന നിലയിൽ നാനോ ഡിഎപി ഗുണകരമാണ്. ഇത് വിളകളുടെ വളർച്ചയും ഗുണമേന്മയും വർദ്ധിപ്പിക്കുന്നു. വിളവും കൂട്ടുന്നു.
    • ഇത് പരമ്പരാഗത ഡിഎപിയേക്കാൾ വിലകുറഞ്ഞതും കർഷകർക്ക് ലാഭകരവുമാണ്
    • ഫോസ്ഫേറ്റിക് വളങ്ങളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന മണ്ണ്, വായു, ജല മലിനീകരണം കുറയ്ക്കുന്നു
    • ജൈവ-സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും, അവശിഷ്ട രഹിത കൃഷിക്ക് അനുയോജ്യവുമാണിത്
  • നാനോ ഡിഎപി (ദ്രാവകം) എങ്ങനെ ഉപയോഗിക്കാം?
    1. വിത്ത് സംസ്കരണം:- ഒരു കിലോ വിത്തിന് 3-5 മില്ലി എന്ന തോതിൽ നാനോ ഡിഎപി ആവശ്യമായ അളവിലുള്ള വെള്ളത്തിൽ ലയിപ്പിച്ച് വിത്തിന്റെ ഉപരിതലത്തിൽ ഒരു നേർത്ത ആവരണം രൂപപ്പെടുന്ന തരത്തിൽ പ്രയോഗിക്കുക. 20-30 വെറുതെ വച്ചതിനുശേഷം തണലിൽ ഉണക്കി വിതയ്ക്കുക. 
    2. വേര്/ കിഴങ്ങ് / കമ്പുകൾ എന്നിവയുടെ സംസ്കരണം: -  ഒരു ലിറ്റർ വെള്ളത്തിന് 3-5 മില്ലി നാനോ ഡിഎപി എന്ന അളവിൽ ലായനി തയ്യാറാക്കുക. തൈയുടെ വേരുകൾ / കിഴങ്ങുകൾ / കമ്പുകൾ ആവശ്യമായ അളവിലുള്ള നാനോ ഡിഎപി ലായനിയിൽ 20-30 മിനിറ്റ് മുക്കിവയ്ക്കുക. തണലിൽ ഉണക്കിയ ശേഷം പറിച്ചു നടുക. 
    3. ഇലകളിൽ തളിക്കൽ:- നല്ല ഇലകളുള്ള ഘട്ടത്തിൽ (പുതിയ മുളകൾ/ശിഖരങ്ങൾ വരുന്ന ഘട്ടത്തിൽ) നാനോ ഡിഎപി  ഒരു ലിറ്റർ വെള്ളത്തിന് 2-4 മില്ലി എന്ന അളവിൽ ലായനി തയ്യാറാക്കി ഇലകളിൽ തളിക്കുക. 
      ദീർഘകാല, ഉയർന്ന ഫോസ്ഫറസ് ആവശ്യമുള്ള വിളകളിൽ പൂവിടുന്നതിനു മുമ്പുള്ള ഘട്ടത്തിൽ  ഒരു തവണ കൂടി തളിക്കാവുന്നതാണ്
  • നാനോ ഡിഎപി ഇലകളിൽ തളിച്ചതിന് ശേഷം മഴ പെയ്താൽ എന്താണ് ചെയ്യേണ്ടത്?

    ഇലകളിൽ പ്രയോഗിച്ച് 12 മണിക്കൂറിനുള്ളിൽ മഴ പെയ്താൽ, ഒരിക്കൽക്കൂടി തളിക്കാൻ ശുപാർശ ചെയ്യുന്നു

  • മണ്ണിലോ ഡ്രിപ്പിലൂടെയോ നാനോ ഡിഎപി പ്രയോഗിക്കാമോ?

    ഇല്ല. വിളകളുടെ വളർച്ചയുടെ നിർണായക ഘട്ടങ്ങളിൽ വിത്ത് സംസ്കരണത്തിനും ഇലകളിൽ തളിക്കുന്നതിനുമായി മാത്രമേ നാനോ ഡിഎപി (ദ്രാവകം) പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്നുള്ളൂ.

  • നാനോ DAP (ദ്രാവകം) യുടെ വില എന്താണ്? പരമ്പരാഗത ഡിഎപിയേക്കാൾ കൂടുതലാണോ?

    ഒരു കുപ്പിക്ക് (500 മില്ലി) 600 രൂപ. പരമ്പരാഗത ഡിഎപിയേക്കാൾ വില കുറവാണ്.

  • നാനോ ഡിഎപി(ലിക്വിഡ്) പ്രയോഗിക്കുന്നതിന്റെ സമയക്രമം എന്താണ്?

     വിളകൾ 

     

    നാനോ ഡിഎപി വിത്ത്/തൈ സംസ്കരണം

    നാനോ ഡിഎപി സ്പ്രേ @ 2-4 മില്ലി /ലിറ്റർ

    ധാന്യങ്ങൾ

    (ഗോതമ്പ്, ബാർലി, ചോളം, തിന, നെല്ല് മുതലായവ.

    3-5 മില്ലി /ഒരു കിലോ വിത്ത്

    അല്ലെങ്കിൽ

     

    ഒരു ലിറ്റർ വെള്ളത്തിന് 3- 5 മില്ലി എന്ന കണക്കിൽ തയ്യാറാക്കി തൈക്കളുടെ വേരുകൾ മുക്കിവയ്ക്കുക.

    പുതിയ മുളകൾ വരുന്ന ഘട്ടം                                     (30-35 DAG അല്ലെങ്കിൽ 20-25 DAT)

    പയർവർഗ്ഗങ്ങൾ

    (വെള്ളക്കടല, തുവരപ്പരിപ്പ്, പരിപ്പ്, ചെറുപയർ, ഉഴുന്ന് മുതലായവ)

    ഒരു കിലോ വിത്തിന് 3-5 മില്ലി

    ശാഖകൾ വരുന്ന ഘട്ടത്തിൽ30-35 DAG

    എണ്ണക്കുരു

    (കടുക്, നിലക്കടല, സോയാബീൻ, സൂര്യകാന്തി മുതലായവ)

    ഒരു കിലോ വിത്തിന് 3-5 മില്ലി

    ശാഖകൾ വരുന്ന ഘട്ടത്തിൽ (30-35 DAG)

    പച്ചക്കറികൾ

    (ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, കടല, ബീൻസ്, കോൾ വിളകൾ മുതലായവ)

    നേരിട്ട് വിത്തുകളിൽ  : ഒരു കിലോ വിത്തിന് 3-5 മില്ലി  എന്ന കണക്കിൽ

     

    പറിച്ചുനട്ട തൈകളുടെ വേരുകളിൽ ഒരു ലിറ്റർ വെള്ളത്തിന് 3-5  മില്ലി എന്ന കണക്കിൽ

    ശാഖകൾ വരുന്ന ഘട്ടത്തിൽ(30-35 DAG)

    പറിച്ചുനടുന്ന ഘട്ടത്തിൽ  (20-25 DAT)

    പരുത്തി #

    ഒരു കിലോ വിത്തിന് 3-5 മില്ലി എന്ന കണക്കിൽ

    ശാഖകൾ വരുന്ന ഘട്ടത്തിൽ (30-35 DAG)

    കരിമ്പ് #

    ഒരു ലിറ്റർ വെള്ളത്തിന് 3-5 മില്ലി എന്ന കണക്കിൽ പുതിയ മുളകൾ വരുന്ന ഘട്ടത്തിന്റെ തുടക്കത്തിൽ (നട്ട് 45-60 ദിവസങ്ങൾ കഴിഞ്ഞാൽ)

     

    DAG: വിത്തു മുളച്ചതിനു ശേഷമുള്ള ദിവസങ്ങൾ

    DAT: പറിച്ചുനട്ടതിനു ശേഷമുള്ള ദിവസങ്ങൾ​

  • നാനോ ഡിഎപി(ദ്രാവകം)യുടെ പാക്കിംഗ് അളവ് എത്രയാണ്?

    500 മില്ലി

  • നാനോ ഡിഎപി(ദ്രാവകം) എവിടെ നിന്ന് ലഭിക്കും?

    നാനോ ഡിഎപി (ദ്രാവകം) ഇഫ്കോയിൽ അംഗങ്ങളായിട്ടുള്ള സഹകരണ സംഘങ്ങൾ(പിഎസിഎസ്), പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎകെഎസ്കെകൾ), കർഷക സേവന കേന്ദ്രങ്ങൾ: ഇഫ്കോ ബസാർ കേന്ദ്രങ്ങൾ ചില്ലറവ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇപ്പോൾ കർഷകർക്ക് www.iffcobazar.in-ൽ നിന്ന് ഓൺലൈനായും ഓർഡർ ചെയ്യാവുന്നതാണ്. 

സഹായം വേണം

1800 103 1967
nanodap@iffco.in
തിങ്കൾ - ശനി
9AM മുതൽ 6PM വരെ
IFFCO Business Enquiry